Questions from പൊതുവിജ്ഞാനം

2781. കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം?

ദീപിക

2782. മൂത്രത്തില്‍ അടങ്ങിയ ആസിഡ്?

യൂറിക് ആസിഡ്

2783. കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി നടത്തുന്ന രീതി?

ടെറസ്സ് കൾട്ടിവേഷൻ

2784. ഇൻഡിക രചിച്ചത്?

മെഗസ്തനീസ്

2785. തിരുവിതാംകൂറിൽ ഫിംഗർപ്രിന്‍റ് ബ്യൂറോ; ഹസ്തലിഖിത ലൈബ്രറി; വർത്തമാന പത്ര നിയമം എന്നിവ ആരംഭിച്ചത് ആരുടെ കാലത്ത്?

ശ്രീമൂലം തിരുനാൾ

2786. മണ്ണും ജലവും ഇല്ലാതെ ശാസ്ത്രീയമായി സസ്യങ്ങളെ വളർത്തുന്ന പ്രക്രിയ?

എയ്റോപോണിക്സ്

2787. ജപ്പാൻജ്വരത്തിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വാക്സിൻ?

ജെൻവാക്

2788. ആത്മഹത്യ ചെയ്ത മലയാള കവി?

ഇടപ്പള്ളി രാഘവൻപിള്ള

2789. കണ്ണിൽ നിന്നും വസ്തുവിലേയ്ക്കുള്ള ദൂരം അനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിന്‍റെ കഴിവ്?

സമഞ്ജന ക്ഷമത (Power of Accomodation)

2790. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

കെ. കേളപ്പൻ

Visitor-3439

Register / Login