Questions from പൊതുവിജ്ഞാനം

3561. ചേര ഭരണകാലത്ത് 'പൊലിപ്പൊന്ന്' എന്നറിയപ്പെട്ടിരുന്നത്?

വിൽപ്പന നികുതി

3562. കെ.പി.സി.സി യുടെ നേതൃത്വത്തിൽ അഖില കേരള സമ്മേളനം നടന്ന വർഷം?

1921 (അധ്യക്ഷൻ : ടി.പ്രകാശം)

3563. ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

3564. ഐക്യരാഷ്ട്ര സമാധാന ദിനം?

സെപ്തംബർ 20

3565. ഇംഗ്ലീഷ് കവിതകളുടെ പിതാവ്?

ജഫ്രി ചോസർ

3566. ലോക അത് ലറ്റിക് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

അഞ്ജു ബോബി ജോർജ്ജ്

3567. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ?

മഞ്ഞ ഫോസ് ഫറസ്

3568. കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?

മീശപ്പുലിമല

3569. വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

3570. വാഷിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം?

സോഡിയം

Visitor-3735

Register / Login