Questions from പൊതുവിജ്ഞാനം

5211. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാനായി ഉപയോഗിക്കുന്ന യൂണിറ്റ്?

ആസ്ട്രോണമിക്കൽ യൂണിറ്റ് (AU; ജ്യോതിർമാത്ര)

5212. പൊതുവഴികളിലൂടെയുള്ള സഞ്ചാരസ്വാതന്ത്രത്തിനു വേണ്ടി അയ്യങ്കാളി നയിച്ച സമരം?

വില്ലുവണ്ടി സമരം (1893)

5213. ‘ബിലാത്തിവിശേഷങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ’

5214. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പടുന്നത്?

ജിബൂട്ടി

5215. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?

വൈകുണ്ഠ സ്വാമികൾ

5216. ഇന്ത്യയിലെ ആദ്യ ബയോളജിക്കല്‍ പാര്‍ക്ക്?

അഗസ്ത്യര്‍കുടം

5217. ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമ്മിച്ചിരിക്കുന്ന റയിൽപ്പാത?

ചാനൽ ടണൽ

5218. ജനകീയാസൂത്രണ പദ്ധതി കേരളത്തിൽ നടപ്പാക്കിയ വർഷം?

1996

5219. ടോളമി എഴുതിയ പ്രസിദ്ധമായ ഗ്രന്ഥം?

ജ്യോഗ്രഫി

5220. ‘എണ്ണപ്പാടം’ എന്ന കൃതിയുടെ രചയിതാവ്?

എൻ.പി.മുഹമ്മദ്

Visitor-3783

Register / Login