Questions from പൊതുവിജ്ഞാനം

5241. ചേര സാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്?

നെടുംചേരലാതൻ

5242. ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് AD 313 ൽ മിലൻ വിളംബരം പുറപ്പെടുവിച്ച റോമൻ ചക്രവർത്തി?

കോൺസ്റ്റന്‍റെയിൻ

5243. ശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം?

ത്വക്ക്

5244. ഫ്യൂറർ എന്നറിയപ്പെട്ടിരുന്ന ജർമ്മൻ നേതാവ്?

ഹിറ്റ്ലർ

5245. ‘കുംഭർലിഘട്ട് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട

5246. ചിത്രശലഭത്തിന്‍റെ സമാധി ദശ അറിയപ്പെടുന്നത്?

പ്യൂപ്പ

5247. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്?

വള്ളത്തോൾ

5248. നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്?

ശ്രീനാരായണഗുരു

5249. മൂങ്ങയ്ക്ക് പകൽ വെളിച്ചത്തിൽ കാഴ്ച കുറയാനുള്ള കാരണം?

കോൺകോശങ്ങളുടെ അപര്യാപ്തത

5250. ഹോബികളുടെ രാജാവ്?

ഫിലറ്റിലി (സ്റ്റാമ്പ് കളക്ഷൻ )

Visitor-3579

Register / Login