Questions from പൊതുവിജ്ഞാനം

5851. ഭാരം കൂടിയ ഗ്രഹം?

വ്യാഴം

5852. ജീവികളുടെ ഘടനാപരവും ജീവ ധർമ്മപരവുമായ അടിസ്ഥാന ഘടകം?

കോശം

5853. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

5854. ശ്വസന സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്‍റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

സ്പൈറോ മീറ്റർ

5855. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ് സ്ഥിതി ചെയ്യുന്നത്?

ന്യൂഡൽഹി

5856. രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ രാജ്യം?

ഇറ്റലി

5857. തിരുവിതാംകൂറിൽ മരച്ചീനി കൃഷി പ്രോത്സാഹിപ്പിച്ച ഭരണാധികാരി?

വിശാഖം തിരുനാൾ രാമവർമ്മ

5858. കുതിരയിലെ ക്രോമസോം സംഖ്യ?

64

5859. മുസ്ലിം ചരിത്രകാരൻമാർ റായി പിത്തോറ എന്ന് വിശേഷിപ്പിക്കുന്നതാരെ?

പൃഥ്വിരാജ് ചൗഹാൻ

5860. ‘സ്പീഷിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

കാൾലിനേയസ്

Visitor-3302

Register / Login