Questions from പൊതുവിജ്ഞാനം

5981. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീര ഭാഗം?

പ്ലീഹ / സ്പ്ലീൻ

5982. രക്തത്തിലെ കാത്സ്യത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി?

പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)

5983. ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പദാർത്ഥങ്ങൾ?

ജലവും ലവണവും

5984. കടൽ ജീവികളിൽ ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുള്ളത്?

നീരാളി

5985. ഹീമറ്റൂറിയ എന്നാലെന്ത്?

മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ

5986. ‘ഡ്യൂമ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

റഷ്യ

5987. കണിക്കൊന്ന - ശാസത്രിയ നാമം?

കാസിയ ഫിസ്റ്റൂല

5988. ആൻഡമാൻ ദ്വീപസമൂഹങ്ങളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?

സാഡിൽ കൊടുമുടി

5989. ‘ബോൾട്ടിക് ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്?

സന്തോഷ് ജോർജ്ജ് കുളങ്ങര

5990. ഇന്ത്യക്കു വെളിയിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ച സ്ഥലം?

അന്റാർട്ടിക്ക

Visitor-3524

Register / Login