Questions from പൊതുവിജ്ഞാനം

51. ഹൃദയ ധമനികൾ മാറ്റി വയ്ക്കുന്ന ശസ്ത്രക്രീയ?

ബൈപാസ് ശസ്ത്രക്രിയ

52. പല്ലുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ മൂലകം?

കാൽസ്യം

53. കേരള പത്രിക ദിനപത്രം ആരംഭിച്ചത്?

ചെങ്കുളത്ത് വലിയ കുഞ്ഞിരാമൻ നായർ

54. മനുഷ്യൻ ഇറങ്ങിയിട്ടുള്ള ഏക ഭൗമേതര ഗോളം?

ചന്ദ്രൻ

55. ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത്?

തെങ്ങ്

56. 76 വർഷത്തിലൊരിക്കൽ സൂര്യന്റെ സമീപത്തെത്തുന്ന വാൽനക്ഷത്രം ?

ഹാലിയുടെ വാൽനക്ഷത്രം (1986-ൽ സൂര്യന് സമീപത്തെത്തിയ വാൽനക്ഷത്രം 2062 ലാണ് ഇനി പ്രത്യക്ഷപ്പെടുന്നത്)

57. കൊച്ചി;തിരു-കൊച്ചി;കേരള നിയമസഭ; ലോക്സഭ;രാജ്യസഭ എന്നിവയില്‍ അംഗമായ ഒരേ ഒരുവ്യക്തി?

കെ.കരുണാകരന്‍

58. വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിലായുഗ ഗുഹകൾ?

എടയ്ക്കൽ ഗുഹ

59. മെലനോവ ബാധിക്കുന്ന ശരീരഭാഗം?

ത്വക്ക്

60. റോമൻ നാണയമായ ദിനാറ യെക്കുറിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന ലിഖിതം?

വാഴപ്പള്ളി ശാസനം

Visitor-3209

Register / Login