Questions from പൊതുവിജ്ഞാനം

7381. നെഹ്രുട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്?

പുന്നമട കായലില്‍

7382. അശോകന്‍റെ ലിഖിതങ്ങളിൽ (ഗിർനാർ ശാസനം) ചേരളപുത്ര എന്നറിയപ്പെട്ടിരിക്കുന്നത്?

ചേരരാജവംശം

7383. സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബോട്ടണി

7384. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് ?

തമിഴ് നാട്.

7385. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?

ഐസോബാറുകൾ

7386. അയ്യങ്കാളി ജയന്തി?

ആഗസ്റ്റ് 28

7387. ദീർഘ ദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏത്?

സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്)

7388. G7+ 5 നിലവിൽ വന്ന വർഷം?

2005

7389. സിംഹഗർജ്ജനത്തിന്റെ ശബ്ദ തീവ്രത?

90 db

7390. ‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന മുദ്രാവാക്യമുയർത്തിയ സംഘടന?

യോഗക്ഷേമസഭ

Visitor-3385

Register / Login