Questions from പൊതുവിജ്ഞാനം

7401. ശ്രീനാരായണഗുരു രചിച്ച പച്ചമലയാളകൃതി?

ജാതിലക്ഷണം.

7402. ഇന്ത്യയുമായി ബന്ധപ്പെട്ട് എത്ര വട്ടമേശ സമ്മേളനങ്ങൾ നടന്നിട്ടുണ്ട്?

മൂന്ന്

7403. വെള്ളായണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

7404. സൗത്ത് മലബാര്‍ ഗ്രാമിണ്‍ ബാങ്കിന്‍റെ ആസ്ഥാനം?

മലപ്പുറം (ഇപ്പോള്‍ കേരള ഗ്രാമിണ്‍ ബാങ്ക് എന്നാണ്)

7405. ‘എട്ടുകാലി മമ്മൂഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

7406. വഞ്ചിപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത്?

നതോന്നത

7407. മൂൺ ഇംപാക്ട് പ്രോബ്(MIP) ചന്ദ്രനിൽ പതിച്ച സ്ഥലം ?

ഷാക്കിൽട്ടൺ ഗർത്തം

7408. കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്നത്?

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക്

7409. ആഫ്രിക്കയുടെ കൊമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സോമാലിയ

7410. സമുദ്രത്തിന്‍റെ ആഴം അളക്കുന്നതിനുള്ള ഉപകരണം?

ഫാത്തോ മീറ്റർ

Visitor-3575

Register / Login