Questions from പൊതുവിജ്ഞാനം

7901. കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?

ഹരിഹരൻ

7902. യേശുക്രിസ്തുവിനെ കുരിശിലേറ്റിയ സമയത്തെ ചക്രവർത്തി?

ടൈബീരിയസ് ചക്രവർത്തി

7903. പോളിയോ പ്രതിരോധ വാക്സിനുകൾ?

സാബിൻ (ഓറൽ); സൾക് (ഇൻജക്ഷൻ)

7904. വീരരായൻ പണം നിലവിലിരുന്ന കേരളത്തിലെ നാട്ടുരാജ്യം?

കോഴിക്കോട്

7905. ജർമ്മൻ എകീകരണത്തിന് നേതൃത്വം നല്കിയ പ്രഷ്യൻ രാജവ്?

കൈസർ വില്യം I

7906. ‘പ്രിയദർശിക’ എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

7907. മലയാളത്തിലെ ആദ്യത്തെ ചവിട്ടുനാടകം?

കാറൽമാൻ ചരിതം

7908. ഹൈറേഞ്ചിന്‍റെ കവാടം എന്നറിയപെടുന്ന സ്ഥലം?

കോതമംഗലം

7909. വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനു സരിച്ച് ഗതികോർജ്ജം (Kinetic Energy)?

കൂടുന്നു

7910. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവ്?

0.03%

Visitor-3682

Register / Login