8371. ആറന്മുള വള്ളംകളി നടക്കുന്നത്?
പമ്പാനദി
8372. "ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്”എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ?
അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ
8373. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ എം.എല്‍.എ?
എ.ആര്‍ മേനോന്‍
8374. ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നും പിൻ വാങ്ങിയ ആദ്യ ത്രികക്ഷി സൗഹാർദ്ദത്തിലെ രാജ്യം?
റഷ്യ
8375. മാസങ്ങൾക്ക് പേരിടാൻ മൃഗങ്ങളുടെ പേര് ഉപയോഗിച്ചിരുന്ന രാജ്യം?
ചൈന
8376. അയോദ്ധ്യസ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?
സരയൂ നദി
8377. മലയാളി മെമ്മോറിയലിന് നേതൃത്വം കൊടുത്തത്?
ബാരിസ്റ്റര്‍ ജി.പി.പിള്ള.
8378. റാണി സേതു ലക്ഷ്മിഭായിയെ ഗാന്ധിജി സന്ദർശിച്ചവർഷം?
1925
8379. ഇന്ത്യയിൽ ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന നദി?
നർമദ
8380. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍?
കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍