Questions from രാജ്യാന്തര സംഘടനകൾ

1. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം?

ബന്ദുങ് സമ്മേളനം -1955 ൽ

2. സാർക്ക് (SAARC) എന്ന ആശയം ആദ്യം അവതരിപ്പിച്ചത്?

സിയാ ഉൾ റഹ്മാൻ

3. സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ രൂപീകരണത്തിന് കാരണമായ പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്?

വുഡ്രോ വിൽസൺ (1919 ലെ പരിസ് സമ്മേളനത്തിൽ )

4. ചേരിചേരാ സംഘടന രൂപീകൃതമായ വർഷം?

1961

5. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് രൂപം കൊണ്ട അന്താരാഷ്ട്ര സമാധാന സംഘടന?

സർവ്വരാജ്യ സഘ്യം (League of Nations )

6. ഐക്യരാഷ്ട്ര സഭയ്ക്ക് എത്ര ഘടകങ്ങളുണ്ട്?

6

7. 1987 ൽ രൂപം കൊണ്ട ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ത്തിന്‍റെ അനുബന്ധ കമ്മിറ്റി?

ആഫ്രിക്ക ഫണ്ട് (AFRICA Fund -The Action for Resisting Invasion Colonisation and Apartheid )

8. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്?

വി.കെ.കൃഷ്ണമേനോൻ

9. ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ (UNHCR -United Nations High Commissioner for Refugees ) സ്ഥാപിതമായത്?

1950 ഡിസംബർ 14; ആസ്ഥാനം: ജനീവ

10. സാർക്ക് (SAARC) ന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?

ധാക്ക - 1985

Visitor-3529

Register / Login