1. ജീവിതശൈലീ രോഗമായി കരുതുന്ന പ്രമേഹത്തിന്റെ വകഭേദമേത്?
ടൈപ്പ്2 പ്രമേഹം
2. ലെന്‍സ് , കോര്‍ണിയ എന്നിവയുടെ വക്രതയില്‍ ഉണ്ടാവുന്ന വൈകല്യം മൂലം വസ്തുവിന്റെ പൂര്‍ണമല്ലാത്തതും, കൃത്യതയില്ലാത്തതുമായ പ്രതിബിംബം ഉണ്ടാവുന്ന നേത്ര രോഗാവസ്ഥ ഏത്?
അസ്റ്റിഗ്മാറ്റിസം
3. പാറമടകളില്‍ പണിയെടുക്കുന്നവരെ ബാധിക്കുന്ന ശ്വാസകോശരോഗമേത്?
സിലിക്കോസിസ
4. ഏത് അവയവത്തെ ബാധിക്കുന്ന മാരകരോഗമാണ് യുറീമിയ
വൃക്കകളെ
5. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാര്‍ജാര നൃ ത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം
ജപ്പാന്‍
6. 'രോഗപ്രതിരോധശാസ്ത്രത്തിന്‍റെ പിതാവ്' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര് ?
എഡ്വാര്‍ഡ് ജെന്നര്‍
7. ഗ്രാമീണ മേഖലയില്‍ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രഗവണ്‍മെന്റ് കൊണ്ടുവന്ന ടെലി മെഡിസിന്‍ പദ്ധതി ഏത്?
സെഹത്
8. ഓക്‌സിജന്റെ അഭാവംമൂലം ശരീരകലകള്‍ക്കുണ്ടാകുന്ന രോഗം
അനോക്‌സിയ
9. രക്തക്കുഴലുകള്‍, മോണ എന്നിവയുടെ ആരോഗ്യത്തില്‍ വലിയ പങ്കുള്ള വൈറ്റമിനേത്?
വൈറ്റമിന്‍ സി
10. വൈറ്റമിന്‍ബി1 ന്റെ (തയാമിന്‍) കുറവുമൂലം ഉണ്ടാകുന്ന രോഗമേത്?
ബെറിബെറി