151. ഭൂമുഖത്തുനിന്നും പൂർണമായി തുടച്ചു മാറ്റപ്പെട്ട ആദ്യത്തെ രോഗം
സ്മാൾ പോക്സ്
152. ജീവിതശൈലീ രോഗങ്ങള്ക്ക് ഉദാഹരണങ്ങളേവ?
അള്ഷിമേഴ്സ, ഹൃദയാഡാതം, കാന്സര്, പ്രമേഹം,
153. ശ്വേതരക്താണുക്കള് അമിതമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന രോഗമേത്?
രക്താര്ബുദം (ലുക്കീമിയ)
154. എലിപ്പനി ഉണ്ടാക്കുന്ന രോഗാണു
ലെപ്റ്റോസ്പൈറ
155. കണരോഗത്തിനു (റിക്കറ്റ്സ) കാരണം ഏതു വൈറ്റമിന്റെ അപര്യാ പ്തത ആണ്?
വൈറ്റമിന് ഡി
156. 'നാവികരുടെ പ്ലേഗ് 'എന്നറിയപ്പെടുന്ന രോഗമേത്?
സ്കര്വി
157. മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന് ‘ നിര്മ്മല് കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ്?
മദര് തെരേസ
158. മസ്തിഷ്ക്കത്തിലെ പ്രേരകനാഢികള് നശിക്കുന്നതുമൂലമുള്ള രോഗമേത്?
പാര്ക്കിന്സണ് രോഗം
159. ഏതു രോഗത്തിനെതിരെയുള്ള വാക്സിന് വികസിപ്പിച്ചതിലൂടെയാണ്ഹിലാരി കോപ്രോവ്സ്ക്കി പ്രശസ്തന്?
പോളിയോ വാക്സിന്
160. ദീര്ഡനാളായുള്ള മാംസ്യത്തിന്റെ കുറവുകൊണ്ട് കുട്ടികളിലുണ്ടാവുന്ന രോഗമേത്?
ക്വാഷിയോര്ക്കര്