1. ഡാല്‍ട്ടണിസം എന്നറിയപ്പെടുന്ന രോഗം
വര്‍ണാന്ധത
2. ഡൈഈഥൈല്‍ ഡൈ കാര്‍ബാമസിന്‍ സിട്രേറ്റ്(ഡി.ഇ.സി.) ഏതു രോഗത്തിന്റെ പ്രതിരോധമരുന്നാണ്
മന്ത്
3. ലോകത്തിലെ ആദ്യത്തെ വാക്സിന്‍ ഏതു രോഗത്തിനെതിരെ ഉള്ളതായിരുന്നു ?
വസൂരി
4. സെറിബ്രല്‍ കോര്‍ട്ടെക്‌സിലെ പ്രവര്‍ത്തനത്തനരാഹിത്യം ഉണ്ടാകുന്ന രോഗത്തിന്റെ പേര്?
അല്‍ഷിേമഴ്‌സ്
5. ലെന്‍സ് , കോര്‍ണിയ എന്നിവയുടെ വക്രതയില്‍ ഉണ്ടാവുന്ന വൈകല്യം മൂലം വസ്തുവിന്റെ പൂര്‍ണമല്ലാത്തതും, കൃത്യതയില്ലാത്തതുമായ പ്രതിബിംബം ഉണ്ടാവുന്ന നേത്ര രോഗാവസ്ഥ ഏത്?
അസ്റ്റിഗ്മാറ്റിസം
6. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ അളവുകുറഞ്ഞ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു വര്‍ധിക്കുന്ന രോഗാവസ്ഥ ഏത്?
ഡയബറ്റിസ് മെല്ലിറ്റസ് (പ്രമേഹം)
7. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം
ഇന്‍ഫ്‌ളുവന്‍സ
8. മങ്ങിയ വെളിച്ചത്തില്‍ കാഴ്ശക്തി കുറഞ്ഞുപോകുന്ന രോഗം
മാലക്കണ്ണ്
9. ഏതു ഹോര്‍മോണിന്റെ ഉത്പ്പാദനം കൂടുന്നതാണ് ഭീമാകാരത്വം എന്ന രോഗാവസ്ഥയ്ക്കു കാരണം?
സൊമാറ്റോട്രോഫിന്‍
10. ജീവിതശൈലീ രോഗമായി കരുതുന്ന പ്രമേഹത്തിന്റെ വകഭേദമേത്?
ടൈപ്പ്2 പ്രമേഹം