31. ഡയബെറ്റിസ്, ക്യാന്സര്, ഹൃദ്രോഗം, രക്തസമ്മര്ദ്ദം എന്നീ രോഗങ്ങള്ക്കുള്ള പൊതുവായ പ്രത്യേകത എന്ത്?
ജീവിതശൈലീ രോഗങ്ങളാണിവ (രോഗാണുക്കള് മൂലമല്ല)
32. ഭൂമുഖത്തു നിന്നും നിര്മാര്ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന 1979ല് പ്രഖ്യാപിച്ച രോഗമേത്?
വസൂരി
33. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം
ഇന്ഫ്ളുവന്സ
34. സെറിബ്രല് കേന്ദ്രത്തില് നിന്നുമുണ്ടാവുന്ന താളംതെറ്റിയ അമിതവൈദ്യുതചാര്ജ് മൂലമുള്ള രോഗാവസ്ഥ ഏത്?
അപസ്മാരം
35. വീല്സ് രോഗം എന്നറിയപ്പെടുന്നത്
എലിപ്പനി
36. ലോമികകളില് ഊര്ന്നുവരുന്ന ദ്രാവകമായ ലിംഫിന്റെ ഒഴുക്കു കുറയുന്ന രോഗാവസ്ഥ ഏത്?
നീര്വീക്കം (ഛലറലാമ)
37. ഏറ്റവും സാധാരണമായ കരള് രോഗം
മഞ്ഞപ്പിത്തം
38. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാര്ജാര നൃ ത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം
ജപ്പാന്
39. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത്
വിറ്റാമിൻ ബി (തയമിൻ)
40. ഭൂമുഖത്തുനിന്നും പൂർണമായി തുടച്ചു മാറ്റപ്പെട്ട ആദ്യത്തെ രോഗം
സ്മാൾ പോക്സ്