51. ഏതു രോഗത്തിനെതിരെയുള്ള വാക്സിന് വികസിപ്പിച്ചതിലൂടെയാണ്ഹിലാരി കോപ്രോവ്സ്ക്കി പ്രശസ്തന്?
പോളിയോ വാക്സിന്
52. രോഗങ്ങളെക്കുറിച്ചുള്ള പഠനം
പാതോളജി
53. നിശാന്ധത (മാലക്കണ്ണ് ), സിറോഫ്താല്മിയ എന്നീ രോഗങ്ങള്ക്ക് കാരണം ഏതു വൈറ്റമിന്റെ അഭാവമാണ്?
വൈറ്റമിന് എ
54. ഏത് ഡനലോഹത്തിന്റെ മലിനീകരണം മൂലമുണ്ടാവുന്ന രോഗമാണ് 'പ്ലംബിസം'?
ലെഡ്
55. കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന 'ആനന്ദവനം' സ്ഥാപിച്ചത്?
ബാബാ ആംടേ
56. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാര്ജാര നൃ ത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം
ജപ്പാന്
57. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം
ഇന്ഫ്ളുവന്സ
58. രക്തക്കുഴലുകള്, മോണ എന്നിവയുടെ ആരോഗ്യത്തില് വലിയ പങ്കുള്ള വൈറ്റമിനേത്?
വൈറ്റമിന് സി
59. ഓക്സിജന്റെ അഭാവംമൂലം ശരീരകലകള്ക്കുണ്ടാകുന്ന രോഗം
അനോക്സിയ
60. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം
കുരുമുളക്