61. രോഗാണുസിദ്ധാന്തം ആവിഷ്കരിച്ച ത് ആരാണ് ?
ലൂയി പാസ്ചർ
62. രക്തത്തില് കാല്സ്യത്തിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന രോഗം
ടെറ്റനി
63. ശ്വേതരക്താണുക്കള് അമിതമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന രോഗമേത്?
രക്താര്ബുദം (ലുക്കീമിയ)
64. എൻഡോസൾഫാൻ എന്ന കീടനാശിനി രോഗം വിതച്ച ത് ഏതു ജില്ലയിൽ?
കാസർകോട്
65. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം
ഇന്ഫ്ളുവന്സ
66. ഏത് അവയവത്തെ ബാധിക്കുന്ന മാരകരോഗമാണ് യുറീമിയ
വൃക്കകളെ
67. അരുണരക്താണുക്കളുടെ ആകൃതി അരിവാളുപോലെ ആയതിനാല് ശരിയായ വിധത്തിലുള്ള ഓക്സിജന് സംവഹനം നടക്കാത്ത രോഗമേത്?
അരിവാള് രോഗം (സിക്കിള്സെല് അനീമിയ)
68. അമിതമദ്യപാനം മൂലം കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗമേത്?
സിറോസിസ
69. ഏറ്റവും കൂടുതല് ക്ഷയരോഗികളുള്ള രാജ്യം
ഇന്ത്യ
70. കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന 'ആനന്ദവനം' സ്ഥാപിച്ചത്?
ബാബാ ആംടേ