Questions from ആരോഗ്യം

81. 2020 ഓടെ ഇന്ത്യയിലെ കുട്ടികളെയെല്ലാം വാക്സിനിലൂടെ തടയാവുന്ന ഏഴു രോഗങ്ങളില്‍ നിന്നും മുക്തമാക്കാന്‍ ലക്ഷ്യമിട്ട് 2014 ഡിസംര്‍ 25ന് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയേത്?

മിഷന്‍ ഇന്ദ്രധനുഷ്

82. എയ്ഡ്സ് രോഗികൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

ഒഡീഷ

83. ഡൈഈഥൈല്‍ ഡൈ കാര്‍ബാമസിന്‍ സിട്രേറ്റ്(ഡി.ഇ.സി.) ഏതു രോഗത്തിന്റെ പ്രതിരോധമരുന്നാണ്

മന്ത്

84. പീയൂഷഗ്രന്ഥി ഉത്പ്പാദിപ്പിക്കുന്ന സൊമാറ്റോട്രോഫിന്‍ ഹോര്‍മോണിന്റെ അളവു കുറയുമ്പോഴുണ്ടാവുന്ന രോഗാവസ്ഥ ഏത്?

വാമനത്വം

85. അരിവാള്‍ രോഗം ഏതിനം രോഗത്തിന് ഉദാഹരണമാണ്?

പാരമ്പര്യരോഗം

86. ഹോര്‍മോണിന്റെ അഭാവത്തില്‍ ധാരാളമായി മൂത്രം പോകുന്ന രോഗാവസ്ഥ ഏത്?

ഡയബെറ്റിസ് ഇന്‍സിപ്പിഡസ് (അരോചകപ്രമേഹം)

87. ഏതു രോഗത്തിനെതിരെയുള്ള വാക്സിനാണ് സ്റ്റാന്‍ലി പ്ലോട്ട്കിന്‍റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തത്?

റുബെല്ല

88. എയ്ഡ്സ് രോഗികൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

ഒഡീഷ

89. ഷിക് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഡിഫ്തീരിയ

90. ഏതു രോഗികൾക്കാണ് റേഡിയേഷൻ തെറാപ്പി നൽകുന്നത്

ക്യാൻസർ

Visitor-3160

Register / Login