91. ലോകത്തില്‍ ഏറ്റവും സാധാരണമായി പകരുന്ന രോഗം
ജല ദോഷം
92. ഏത് വിഷലോഹം മൂലമുള്ള രോഗമാണ് പ്ലംബിസം ?
ലെഡ് (കാരീയം)
93. 'നാവികരുടെ പ്ലേഗ് 'എന്നറിയപ്പെടുന്ന രോഗമേത്?
സ്‌കര്‍വി
94. 'യൂറോപ്പിലെ രോഗി' എന്നു വിളിക്കപ്പെട്ടത് ഏതു രാജ്യമാണ്?
തുര്‍ക്കി
95. ഷിക് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഡിഫ്തീരിയ
96. അരുണരക്താണുക്കളുടെ ആകൃതി അരിവാളുപോലെ ആയതിനാല്‍ ശരിയായ വിധത്തിലുള്ള ഓക്‌സിജന്‍ സംവഹനം നടക്കാത്ത രോഗമേത്?
അരിവാള്‍ രോഗം (സിക്കിള്‍സെല്‍ അനീമിയ)
97. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാര്‍ജാര നൃ ത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം
ജപ്പാന്‍
98. ഇരുമ്പിന്റെ അംശംകലര്‍ന്ന ഭക്ഷണം ശരിയായ അളവില്‍ കഴിക്കാതിരിക്കുമ്പോഴുള്ള രോഗാവസ്ഥ ഏത്?
വിളര്‍ച്ച (അനീമിയ)
99. ഭൂമുഖത്തു നിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന 1979ല്‍ പ്രഖ്യാപിച്ച രോഗമേത്?
വസൂരി
100. ഏത് അവയവത്തെ ബാധിക്കുന്ന മാരകരോഗമാണ് യുറീമിയ
വൃക്കകളെ