111. ആവശ്യത്തിലധികം കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ കൊളസ്ട്രോള് രക്തധമനികളുടെ ഭിത്തികളില് അടിഞ്ഞുണ്ടാവുന്ന രോഗമേത്?
അതിറോസ്ക്ലീറോസിസ
112. ഏതു രോഗികൾക്കാണ് റേഡിയേഷൻ തെറാപ്പി നൽകുന്നത്
ക്യാൻസർ
113. രാത്രിയില് മാത്രം രക്തപരിശോധന നടത്തി നിര്ണയിക്കുന്ന രോഗം
മന്ത്
114. മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന് ‘ നിര്മ്മല് കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ്?
മദര് തെരേസ
115. നേത്രഗോളത്തിന്റെ നീളംകുറയുന്നതിനാല് വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയുടെ പിന്നില് പതിക്കുന്ന രോഗാവസ്ഥ ഏത്?
ദീര്ഡദൃഷ്ടി (ഹൈപ്പര്മെട്രോപിയ)
116. രോഗികള്ക്ക് അസാധാരണമായ ഓര്മ്മക്കുറവുണ്ടാക്കുന്ന രോഗമേത്?
അള്ഷിമേഴ്സ
117. ഏതു രോഗത്തെ പ്രതിരോധിക്കാനുള്ളതാണ് വേരിസെല്ലാ വാക്സിന്?
ചിക്കന്പോക്സ്
118. ശ്വേതരക്താണുക്കള് അമിതമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന രോഗമേത്?
രക്താര്ബുദം (ലുക്കീമിയ)
119. ടെറ്റനസിനു കാരണമായ രോഗാണു
ക്ലോസ്ട്രീഡിയം
120. തൈറോക്സിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം
ഗോയിറ്റര്