Questions from ആരോഗ്യം

121. പീയൂഷഗ്രന്ഥി ഉത്പ്പാദിപ്പിക്കുന്ന സൊമാറ്റോട്രോഫിന്‍ ഹോര്‍മോണിന്റെ അളവു കുറയുമ്പോഴുണ്ടാവുന്ന രോഗാവസ്ഥ ഏത്?

വാമനത്വം

122. ഏതു ഹോര്‍മോണിന്റെ ഉത്പ്പാദനം കൂടുന്നതാണ് ഭീമാകാരത്വം എന്ന രോഗാവസ്ഥയ്ക്കു കാരണം?

സൊമാറ്റോട്രോഫിന്‍

123. ഡാല്‍ട്ടണിസം എന്നറിയപ്പെടുന്ന രോഗം

വര്‍ണാന്ധത

124. അരിവാള്‍ രോഗം ഏതിനം രോഗത്തിന് ഉദാഹരണമാണ്?

പാരമ്പര്യരോഗം

125. വര്‍ണാന്ധത ഏതു തരം രോഗത്തിന് ഉദാഹരണമാണ്?

പാരമ്പര്യരോഗം

126. ശ്വേതരക്താണുക്കള്‍ അമിതമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന രോഗമേത്?

രക്താര്‍ബുദം (ലുക്കീമിയ)

127. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടായ മാർജാര നൃത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം

ജപ്പാൻ

128. ഡോട്ട് എന്നത് ഏത് രോഗത്തിനുള്ള ചികിത്സാ രീതിയാണ്

ക്ഷയം

129. അധിചര്‍മ്മത്തിനു മുകളിലെ പാളി പരിധിയിലേറെ അടര്‍ന്നു വീഴുന്ന രോഗാവസ്ഥ ഏത്?

സോറിയാസിസ്

130. കേരളത്തില്‍ അരിവാള്‍രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള ജനവിഭാഗമേത്?

വയനാട, പാലക്കാട് ജില്ലകളിലെ ആദിവാസികള്‍

Visitor-3981

Register / Login