131. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?
മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ
132. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ അളവുകുറഞ്ഞ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു വര്‍ധിക്കുന്ന രോഗാവസ്ഥ ഏത്?
ഡയബറ്റിസ് മെല്ലിറ്റസ് (പ്രമേഹം)
133. 'ക്രിസ്തുമസ് രോഗം' എന്നറിയപ്പെടുന്ന പാരമ്പര്യരോഗം
ഹീമോഫിലിയ
134. ഏതു രോഗത്തെ തടയാനാണ് ബി.സി.ജി. വാക്സിന്‍ ഉപയോഗിക്കുന്നത് ?
ക്ഷയം
135. രോഗങ്ങളെക്കുറിച്ചുള്ള പഠനം
പാതോളജി
136. സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ജനസൗഹൃദ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?
ആർദ്രം മിഷൻ
137. ഭൂമുഖത്തുനിന്നും പൂർണമായി തുടച്ചു മാറ്റപ്പെട്ട ആദ്യത്തെ രോഗം
സ്മാൾ പോക്സ്
138. ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യം
ഇന്ത്യ
139. രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുമ്പോഴുള്ള രോഗാവസ്ഥ ഏത്?
അനീമിയ (വിളര്‍ച്ച)
140. എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക