101. ലോമികകളില് ഊര്ന്നുവരുന്ന ദ്രാവകമായ ലിംഫിന്റെ ഒഴുക്കു കുറയുന്ന രോഗാവസ്ഥ ഏത്?
നീര്വീക്കം (ഛലറലാമ)
102. 'ഹൈഡ്രോഫോബിയ' എന്നറിയപ്പെടുന്ന രോഗമേത്?
പേവിഷബാധ
103. ഏത് ലോഹം അടിഞ്ഞുകൂടുന്നതിന്റെ ഫലമായിട്ടാണ് വില്സണ് സ് രോഗം ഉണ്ടാകുന്നത്?
ചെമ്പ്
104. ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികപരവുമായ പുരോഗതിക്കായി കേന്ദ്ര ഗവണ്മെന്റ് ആവിഷ്കരിച്ച പദ്ധതി?
നയാ മന്സില് വിള
105. അധിചര്മ്മത്തിനു മുകളിലെ പാളി പരിധിയിലേറെ അടര്ന്നു വീഴുന്ന രോഗാവസ്ഥ ഏത്?
സോറിയാസിസ്
106. ശ്വേതരക്താണുക്കള് അമിതമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന രോഗമേത്?
രക്താര്ബുദം (ലുക്കീമിയ)
107. ഫൈലേറിയ വിരകള് ലിംഫിന്റെ ഒഴുക്കു തടസപ്പെടുത്തുമ്പോഴുണ്ടാവുന്ന രോഗമേത്?
മന്ത
108. ലെന്സ് , കോര്ണിയ എന്നിവയുടെ വക്രതയില് ഉണ്ടാവുന്ന വൈകല്യം മൂലം വസ്തുവിന്റെ പൂര്ണമല്ലാത്തതും, കൃത്യതയില്ലാത്തതുമായ പ്രതിബിംബം ഉണ്ടാവുന്ന നേത്ര രോഗാവസ്ഥ ഏത്?
അസ്റ്റിഗ്മാറ്റിസം
109. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം
ഇന്ഫ്ളുവന്സ
110. ഏതു വിറ്റാമിന്റെ അഭാവത്തിലാണ് ബെറി ബെറി എന്ന രോഗം ഉണ്ടാകുന്നത്
വിറ്റാമിൻ ബി (തയമിൻ)