71. ശരീരവളര്ച്ചയുടെ കാലം കഴിഞ്ഞശേഷം ശരീരത്തില് സൊമാറ്റോട്രോഫിന് അധികമായി ഉത്പ്പാദിപ്പിക്കപ്പെട്ടാല് ഉണ്ടാവുന്ന രോഗാവസ്ഥ ഏത്?
അക്രോമെഗലി
72. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം
കുരുമുളക്
73. ശ്വേതരക്താണുക്കള് അമിതമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന രോഗമേത്?
രക്താര്ബുദം (ലുക്കീമിയ)
74. എൻഡോസൾഫാൻ എന്ന കീടനാശിനി രോഗം വിതച്ച ത് ഏതു ജില്ലയിൽ?
കാസർകോട്
75. സിലിക്കോസിസ് എന്ന രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ്?
ശ്വാസകോശങ്ങള്
76. രോഗാണുസിദ്ധാന്തം ആവിഷ്കരിച്ച ത് ആരാണ് ?
ലൂയി പാസ്ചർ
77. ഏറ്റവും സാധാരണമായ കരള് രോഗം
മഞ്ഞപ്പിത്തം
78. ഹൈദരാബാദ് നഗരം ഏത രോഗത്തെ അതിജീവിച്ചതിന്റെ ഓര് മയ്ക്കാണ ചാര്മിനാര് (1591) പണികഴിപ്പിച്ചത
പ്ലേഗ്
79. ഭൂമുഖത്തു നിന്നും നിര്മാര്ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന 1979ല് പ്രഖ്യാപിച്ച രോഗമേത്?
വസൂരി
80. ഏതു രോഗത്തിനെതിരെയുള്ള വാക്സിനാണ് സ്റ്റാന്ലി പ്ലോട്ട്കിന്റെ നേതൃത്വത്തില് വികസിപ്പിച്ചെടുത്തത്?
റുബെല്ല