21. മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന്‍ ‘ നിര്‍മ്മല്‍ കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ്?
മദര്‍ തെരേസ
22. രോഗാണുസിദ്ധാന്തം ആവിഷ്കരിച്ച ത് ആരാണ് ?
ലൂയി പാസ്ചർ
23. അരിവാള്‍ രോഗം ഏതിനം രോഗത്തിന് ഉദാഹരണമാണ്?
പാരമ്പര്യരോഗം
24. ടെറ്റനസിനു കാരണമായ രോഗാണു
ക്ലോസ്ട്രീഡിയം
25. ഡാല്‍ട്ടണിസം എന്നറിയപ്പെടുന്ന രോഗം
വര്‍ണാന്ധത
26. അരുണരക്താണുക്കളുടെ ആകൃതി അരിവാളുപോലെ ആയതിനാല്‍ ശരിയായ വിധത്തിലുള്ള ഓക്സിജന്‍ സംവഹനം നടക്കാത്ത രോഗമേത്?
അരിവാള്‍ രോഗം (സിക്കിള്‍സെല്‍ അനീമിയ)
27. ഏതു വിറ്റാമിന്റെ കുറവുമൂലമാണ് കണ രോഗം ഉണ്ടാകുന്നത്
വിറ്റാമിന്‍ ഡി
28. പ്രായം കൂടുന്തോറും കണ്ണിലെ ലെന്‍സിന്റെ ഇലാസ്തികത കുറയുന്ന രോഗാവസ്ഥ ഏത്?
പ്രസ്ബയോപിയ
29. പറങ്കിപ്പുണ്ണ് എന്ന പേരിലുമറിയപ്പെടുന്ന രോഗം
സിഫിലിസ്
30. വ്യവസായവതക്കരണത്തി ന്റെ ഭാഗമായുണ്ടായ മെര്‍ക്കുറി (രസം) മലിനീകരണത്തിന്റെ ഫലമായുള്ള രോഗമേത്?
മിനമാതാ രോഗം