Questions from ആരോഗ്യം

11. ഹൃദയവാല്‍വുകള്‍ക്ക് തകരാറുണ്ടാക്കുന്ന രോഗം

വാതപ്പനി

12. ശരീരവളര്‍ച്ചയുടെ കാലം കഴിഞ്ഞശേഷം ശരീരത്തില്‍ സൊമാറ്റോട്രോഫിന്‍ അധികമായി ഉത്പ്പാദിപ്പിക്കപ്പെട്ടാല്‍ ഉണ്ടാവുന്ന രോഗാവസ്ഥ ഏത്?

അക്രോമെഗലി

13. സെറിബ്രല്‍ കേന്ദ്രത്തില്‍ നിന്നുമുണ്ടാവുന്ന താളംതെറ്റിയ അമിതവൈദ്യുതചാര്‍ജ് മൂലമുള്ള രോഗാവസ്ഥ ഏത്?

അപസ്മാരം

14. .ഏതു രോഗത്തിന്റെ ചികില്‍സയ്ക്കാണ് ക്ലോറോമൈസെറ്റിന്‍ ഉ പയോഗിക്കുന്നത്

ടൈഫോയ്ഡ്

15. ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാതിരിക്കുകയും, അടുത്തുള്ളവയെ കാണാന്‍ കഴിയുകയും ചെയ്യുന്ന രോഗാവസ്ഥ ഏത്?

ഹൃസ്വദൃഷ്ടി (മയോപിയ)

16. മസ്തിഷ്‌ക്കത്തിലെ പ്രേരകനാഢികള്‍ നശിക്കുന്നതുമൂലമുള്ള രോഗമേത്?

പാര്‍ക്കിന്‍സണ്‍ രോഗം

17. മുഖങ്ങളെ തിരിച്ചറിയാന്‍ കഴിയാത്ത തലച്ചോറിന്റെ രോഗാവസ്ഥ?

പ്രോസോഫിേനാസിയ

18. അരുണരക്താണുക്കളുടെ ആകൃതി അരിവാളുപോലെ ആയതിനാല്‍ ശരിയായ വിധത്തിലുള്ള ഓക്‌സിജന്‍ സംവഹനം നടക്കാത്ത രോഗമേത്?

അരിവാള്‍ രോഗം (സിക്കിള്‍സെല്‍ അനീമിയ)

19. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?

മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ

20. ടെറ്റനസിനു കാരണമായ രോഗാണു

ക്ലോസ്ട്രീഡിയം

Visitor-3449

Register / Login