Questions from വിദ്യാഭ്യാസം

171. വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി കേന്ദ്ര ഗവൺമെന്‍റ് നടപ്പിലാക്കിയ പദ്ധതി?

രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ (RAA )

172. ആദ്യ ഐ.ഐ.റ്റി?

ഖരക്പൂർ -പശ്ചിമ ബംഗാളിൽ 1950 -ൽ

173. വിശ്വഭാരതി സർവ്വകലാശാലയുടെ അപ്തവാക്യം?

യത്ര വിശ്വംഭവത്യേകനീഡം (ഈ ലോകം ഒരു പക്ഷിക്കൂട് പോലെയാകുന്നു)

174. ലീപ് കേരള മിഷന്‍റെ നാലാം ക്ലാസ് തുല്യതാ പരീക്ഷ?

അതുല്യം

175. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍റെ രൂപവത്കരണത്തിന് കാരണമായ കമ്മീഷൻ?

യൂനിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ

176. ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവ്വകലാശാല?

ഗോവിന്ദ് ബല്ലഭ് പന്ത് സർവ്വകലാശാല - ഉത്തർപ്രദേശ്

177. വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂ സാറ്റ് വഴി 2004 ൽ ആരംഭിച്ച വിദ്യാഭ്യാസ പരിപാടി?

വിക്ടേഴ്സ് (Vertical Classroom Technology on Edusat for Rural Schools )

178. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്ര ഗവൺമെന്‍റ് ആരംഭിച്ച പദ്ധതി?

ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ് വർക്സ് (GIAN)

179. മഹാത്മാഗാന്ധി സർവ്വകലാശാല നിലവിൽ വന്നവർഷം?

1983

180. 5 മുതൽ 16 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യം വച്ച് 1956 ൽ ജവഹർലാൽ നെഹൃ സ്ഥാപിച്ച സ്ഥാപനം?

ദേശിയ ബാലഭവൻ

Visitor-3843

Register / Login