181. ഭാതര സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്?
ജൂൺ 29 (പി.സി. മഹലനോബിസിന്‍റെ ജന്മദിനം)
182. ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടത്തിയുള്ള ഏക വിദേശഭാഷ?
നേപ്പാളി
183. ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ രൂപീകരിച്ചത്?
1946 ( 1947 ൽ പ്രവർത്തനം ആരംഭിച്ചു)
184. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്?
1951 ഏപ്രിൽ 1
185. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ദാമോദർവാലി പദ്ധതി ആരംഭിച്ചത്?
ഒന്നാം പഞ്ചവത്സര പദ്ധതി
186. 1929 ൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വിലയിൽ ഉണ്ടായ വൻ തകർച്ച അറിയപ്പെടുന്നത്?
വാൾസ്ട്രീറ്റ് ദുരന്തം
187. കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യാ ഗവൺമെന്റിൽ നിക്ഷിപ്തമായ ആക്റ്റ്?
1861 ലെ പേപ്പർ കറൻസി ആക്ട്
188. ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
അമർത്യാസെൻ
189. ഇന്ത്യൻ കറൻസികളിൽ എത്ര ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുണ്ട്?
17
190. ഇന്ത്യയിൽ ശാസ്ത്രീയമായി ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്?
വി.കെ.ആർ.വി റാവു - 1931 ൽ