Questions from ഇന്ത്യാ ചരിത്രം

1591. ശ്രീരാമകൃഷ്ണ പരമഹംസറുടെ പത്നി?

ശാരദാ മണി

1592. ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള വിദേശ രാജ്യം?

ഇംഗ്ലണ്ട്

1593. വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

1594. "ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷേ ഹിന്ദുവായല്ല മരിക്കുക " ആരുടെ വാക്കുകൾ?

ഡോ.ബി.ആർ.അംബേദ്ക്കർ

1595. യുവജന ദിനമായി ആചരിക്കുന്നത്?

ജനുവരി 12 (വിവേകാനന്ദന്റെ ജന്മദിനം)

1596. പൈ യുടെ വില കൃത്യമായി ഗണിച്ച ശാസ്ത്രജ്ഞൻ?

ആര്യഭടൻ

1597. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ വ്യാപാരം നടത്താൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി?

ജഹാംഗീർ

1598. നീതി ചങ്ങല നടപ്പിലാക്കിയ മുഗൾ രാജാവ്?

ജഹാംഗീർ

1599. ബാഹ്മിനി സാമ്രാജ്യ സ്ഥാപകൻ?

അലാവുദ്ദീൻ ബാഹ്മാൻ ഷാ ( ഹസ്സൻ ഗംഗു)

1600. 1665 ൽ പുരന്തർ സന്ധിയിൽ ഔറംഗസീബിനു വേണ്ടി ഒപ്പുവച്ചത്?

രാജാ ജയ് സിംഗ്

Visitor-3407

Register / Login