Questions from ഇന്ത്യൻ ഭരണഘടന

11. കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി?

സെൻ കമ്മിറ്റി

12. കുറ്റവാളികൾക്ക് പൊതുമാപ്പ് നല്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 72

13. പാർലമെന്റംഗമല്ലെങ്കിലും പാർലമെന്‍റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ?

അറ്റോർണി ജനറൽ

14. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി?

6 വർഷം അല്ലെങ്കിൽ 65 വയസ്സ്

15. ഗവർണ്ണർമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 153

16. മുഖ്യമന്ത്രിയായ ആദ്യ വനിത?

സുചേതാ കൃപാലിനി (1963; ഉത്തർപ്രദേശ്)

17. ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 226

18. സംസ്ഥാന ഗവർണ്ണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്?

ഹൈക്കോടതി ചീഫ് ജസ്റ്റീസ്

19. ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?

പഞ്ചാബ് (1951 ജൂൺ 21 )

20. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനം?

ഗ്രാമസഭ

Visitor-3928

Register / Login