1. ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനത്തിന് അനുമതി നല്കുന്ന സ്ഥാപനം?
സെൻസർ ബോർഡ് (CBSE - സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ - 1952 )
2. നാഷണൽ ഏവിയേഷൻ കമ്പനിയുടെ ബ്രാൻഡ് നെയിം?
എയർ ഇന്ത്യ
3. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സ്വദേശി കപ്പൽ?
എസ്.എസ്. ഗാലിയ (നിർമ്മിച്ചത്: വി.ഒ ചിദംബരപിള്ള)
4. ഓസ്കാർ അവാർഡ് നേടിയ ആദ്യ വനിതാ സംവിധായിക?
കാതറിൻ ബിഗാലോ (സിനിമ : ദി ഹർട്ട് ലോക്കർ )
5. മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നല്കുന്ന പുരസ്ക്കാരം?
സുവർണ്ണ കമലം
6. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ?
ഖൂം (ഡാർജിലിംഗ്)
7. ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര്?
ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ
8. ഡൽഹി - കൊൽക്കത്ത - മുംബൈ -ചെന്നൈ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതി?
സുവർണ്ണ ചതുഷ്കോണം
9. ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽ ആരംഭിച്ചത്?
2011 ഒക്ടോബർ 20 ബംഗളുരു വിൽ
10. ഇന്ത്യയുടെ ആദ്യ യുദ്ധകപ്പൽ നിർമ്മാണ കേന്ദ്രം?
നിർദ്ദേശ് - NIRDESH - National Institute for Research and Development in ship building