371. അസമിലെ സിൽച്ചാറിനേയും ഗുജറാത്തിലെ പോർബന്തറിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി?
ഈസ്റ്റ് - വെസ്റ്റ് ഇടനാഴി
372. ഗൂഗിളിന്റെ സൗജന്യ Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ റയിൽവേ സ്റ്റേഷൻ?
മുംബൈ സെൻട്രൽ
373. ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥിതി ചെയ്യുന്നത്?
വിശാഖപട്ടണം
374. ഗ്രാമീണ മേഖലയിൽ ചികിത്സാ സഹായം എത്തിക്കുന്നതിനുള്ള ട്രെയിൻ സർവീസ്?
ലൈഫ് ലൈൻ എക്സ്പ്രസ് (1991 ജൂലൈ 16 )
375. ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ?
അഹമ്മദാബാദ് - വഡോദര
376. മുംബൈയിലെ മാസഗൺഡോക്ക് സ്ഥാപിതമായ വർഷം?
1934
377. ഇന്ത്യയുടെ സഹായത്തോടു കൂടി ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം?
ചബഹാർ തുറമുഖം (Chabahar port)
378. മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?
അപർണ സെൻ
379. ഈസറ്റ് വെസ്റ്റ് എയർലൈൻസ് നിലവിൽ വന്ന വർഷം?
1990
380. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?
ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് )