Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

91. സർദാർ വല്ലഭായി പട്ടേലിന്‍റെ സമാധി സ്ഥിതി ചെയ്യുന്നത്?

ഗുജറാത്തിലെ കരം സാദ്

92. ബഗ്ലിഹർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ (ചിനാബ് നദിയിൽ)

93. 1885 ല്‍ ബോംബെയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ഡബ്ല്യു സി. ബാനർജി

94. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

95. സിന്ധു നദീതട കേന്ദ്രമായ 'ഹാരപ്പ' കണ്ടെത്തിയത്?

ദയാറാം സാഹ്നി(1921)

96. ആഭ്യന്തര വ്യോമയാന പിതാവ്?

ജെ.ആർ.ഡി.റ്റാറ്റ

97. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

ഹംപി (കർണ്ണാടക)

98. ഇന്ത്യയുടെ ധാന്യ കലവറ?

പഞ്ചാബ്

99. ഇന്ത്യയിൽ ഏറ്റവും വലിയ റോഡ്?

ഗ്രാൻഡ് ട്രങ്ക് റോഡ്

100. ഇന്ത്യയിൽ ആദ്യമായി പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച ദേശീയോദ്യാനം?

ജിം കോർബറ്റ്

Visitor-3943

Register / Login