161. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?
ഇരവികുളം -ഇടുക്കി; 1978 ൽ (സംരക്ഷിതമൃഗം: വരയാട് )
162. സുഖവാസ കേന്ദ്രമായ തുഷാരഗിരി സ്ഥിതി ചെയ്യുന്ന ജില്ല?
കോഴിക്കോട്
163. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?
NH 66
164. ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ?
കൊടുങ്ങല്ലൂർ കായൽ
165. കേരളത്തിലെ പ്രധാന ശുദ്ധജല സ്രോതസ്?
കിണർ
166. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച്?
മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)
167. കേരളത്തിൽ നദികളിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി?
കുന്തിപ്പുഴ
168. കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
കുത്തുങ്കൽ -രാജാക്കാട്-ഇടുക്കി
169. കേരളത്തിലെ ഏക ബയോളജിക്കൽ പാർക്ക്?
അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക്
170. കേരളത്തിലെ ഏക കന്യാവനം?
സൈലന്റ് വാലി