Questions from കേരളം - ഭൂമിശാസ്ത്രം

181. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി?

മീശപ്പുലിമല ( ജില്ല: ഇടുക്കി; ഉയരം: 2640 മീറ്റർ)

182. ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ?

കണ്ണാടിപ്പുഴ; തൂതപ്പുഴ; ഗായത്രി പുഴ; കൽപ്പാത്തിപ്പുഴ

183. മാമാങ്കം നടത്തിയിരുന്ന നദീതീരം?

ഭാരതപ്പുഴ

184. കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി?

കുറ്റ്യാടി -1972

185. നിലമ്പൂരിലെ തേക്കിൻകാടുകളിലൂടെ ഒഴുകുന്ന നദി?

ചാലിയാർ

186. ആറൻമുള വള്ളംകളി നടക്കുന്ന നദീ?

പമ്പാനദി

187. കേരളത്തിൽ അഭ്രം ( മൈക്ക) നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല?

തിരുവനന്തപുരം

188. മാരാമൺ കൺവൻഷൻ നടക്കുന്ന നദീതീരം?

പമ്പ

189. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക്?

തെൻമല- 2008 ഫെബ്രുവരി 28

190. വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം?

സൈലന്‍റ് വാലി

Visitor-3502

Register / Login