451. ജനസൗഹൃദ സര്ക്കാര് ആശുപത്രികള്ക്കായുള്ള കേരള സര്ക്കാരിന്റെ പുതിയ പദ്ധതി?
ആര്ദ്രം.
452. കേരളത്തിൽ വിമോചന സമരം നടന്ന വർഷം
1959
453. കേരളത്തില് ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം
പഴശ്ശി വിപ്ലവം
454. സമ്പർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പട്ടണം ?
കോട്ടയം
455. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?
പി. എൻ.പണിക്കർ
456. ഒരു തീര്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ അവസാനത്തെ കേരളയാത്ര ഏതുവര്ഷമായിരുന്നു
1937
457. കേരള നിയമസഭയിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി
റോസമ്മ പുന്നൂസ്
458. കേരളത്തിലെ ആദ്യ സോളാർ ജില്ല
മലപ്പുറം
459. കേരളത്തില് സിംഹവാലന് കുരങ്ങുകളെ ഏറ്റവുമധികം കാണപ്പെടുന്നതെവിടെ?
സൈലന്റ്വാലിയില്
460. കേരള കാളിദാസൻ
കേരളവർമ വലിയ കോയി തമ്പുരാന്