1. 12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം?
കൊച്ചി വിമാനത്താവളം
2. കേരളത്തില്‍ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?
2000
3. ഗരീബ് എക്സ്പ്രസിന്‍റെ നിറം?
പച്ച; മഞ്ഞ
4. കേരളത്തിലൂടെ കടന്നുപോകുന്ന ഏക ദേശിയ ജലപാത?
ദേശിയ ജലപാത 3 (കൊല്ലം - കോട്ടപ്പുറം- 205 കി.മീ)
5. ഇന്ത്യൻ റെയിൽവേയുടെ സാധാരണ ട്രെയിനുകളുടെ നിറം?
നീല
6. ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖങ്ങൾ?
മുംബൈ; കൊച്ചി
7. മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്?
ടിപ്പു സുൽത്താൻ
8. കൊച്ചി തുറമുഖം ഉദ്ഘാടനം ചെയ്തത്?
1928 മെയ് 26
9. കേരളത്തിൽ ആദ്യമായി പൊതുമരാമത്ത് വകുപ്പ് നിലവിൽ വന്നത്?
തിരുവിതാംകൂർ 1860
10. ഏറ്റവും കൂടുതൽ റെയിൽവേ സ്‌റ്റേഷനുകൾ ഉള്ള ജില്ല?
തിരുവനന്തപുരം (20 എണ്ണം)