21. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗം?
ജലഗതാഗതം
22. പെരുമൺ ട്രെയിൻ ദുരന്തം നടന്നത്?
1988 ജൂലൈ 8 (കൊല്ലം ജില്ലയിൽ പെരുമൺ പാലത്തിൽ നിന്നും ബാംഗ്ലൂർ - കന്യാകുമാരി ഐലന്റ് എക്സ്പ്രസ് അഷ്ടമുടി കായലിലേയ്ക്ക് മറിഞ്ഞു)
23. ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം?
1993 ഫെബ്രുവരി
24. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ആസ്ഥാനം?
കൊച്ചി
25. കേരളത്തിലെ ആദ്യ റബറൈസ്ഡ് റോഡ്?
കോട്ടയം - കുമളി
26. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL )
27. കേരളത്തിൽ ആദ്യമായി പൊതുമരാമത്ത് വകുപ്പ് നിലവിൽ വന്നത്?
തിരുവിതാംകൂർ 1860
28. കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി?
ശ്രീലങ്കൻ എയർവേസ്
29. ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?
കൊച്ചി
30. രാജധാനി എക്സ്പ്രസിന്റെ നിറം?
ചുവപ്പ്