61. ജവഹർലാൽ നെഹൃ നാഷണൽ അർബൻ റിന്യൂവൽ മിഷന്‍റെ ഭാഗമായി നിലവിൽ വന്ന ബസ് സർവീസ്?
KURTC
62. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി?
ജോൺ മത്തായി
63. ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖങ്ങൾ?
മുംബൈ; കൊച്ചി
64. പെരുമൺ ട്രെയിൻ ദുരന്തം നടന്നത്?
1988 ജൂലൈ 8 (കൊല്ലം ജില്ലയിൽ പെരുമൺ പാലത്തിൽ നിന്നും ബാംഗ്ലൂർ - കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ് അഷ്ടമുടി കായലിലേയ്ക്ക് മറിഞ്ഞു)
65. കേന്ദ്ര റയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി?
പനമ്പിള്ളി ഗോവിന്ദമേനോൻ
66. കേരളത്തില്‍ ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?
2000
67. എർണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം?
1989
68. കേരളത്തില്‍ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമുള്ള ട്രെയിൻ സർവ്വീസ്?
തിരുവനന്തപുരം (ഗുവാഹത്തി എക്സ്പ്രസ്)
69. ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗം?
ജലഗതാഗതം
70. KSRTC - കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോര്‍പ്പറേഷന്‍ നിലവില്‍വന്നത്?
1965