Questions from പൊതുവിജ്ഞാനം (special)

181. ക്രോമോസ്ഫിയറും കൊറോണയും ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത് എപ്പോൾ മാത്രമാണ്?

സൂര്യഗ്രഹണ സമയത്തു മാത്രം

182. കൂർഗിനെ ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്

183. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ഓക്സാലിക് ആസിഡ്

184. 1858 ൽ രൂപീകൃതമായ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയിൽ നിയമിതനായ ആദ്യ വ്യക്തി?

ലോർഡ് സ്റ്റാൻലി

185. രാജാറാം മോഹൻ റോയ് ' മിറാത്ത് ഉൽ അഖ്തർ' പ്രസിദ്ധികരിച്ചിരുന്ന ഭാഷ?

പേർഷ്യൻ

186. ദ പീപ്പിൾ എന്ന ഇംഗ്ലീഷ് പത്രം സ്ഥാപിച്ച സ്വാതന്ത്യ സമര സേനാനി?

ലാലാ ലജ്പത് റായ്

187. ബാക്ടീരിയകളെ ആക്രമിച്ച് നശിപ്പിക്കുന്ന വൈറസുകൾ?

ബാക്ടീരിയോ ഫേജുകൾ

188. ഗീതഗോവിന്ദം കേരളത്തിൽ അറിയപ്പെടുന്നത്?

അഷ്ടപദി

189. വിക്കിപീഡിയയുടെ സ്ഥാപകൻ?

ജിമ്മി വെയ്ൽസ്

190. കോംപാക്ട് ഡിസ്ക് കണ്ടു പിടിച്ചത്?

ജെയിംസ് ടി റസ്സൽ

Visitor-3825

Register / Login