281. ഷാജഹാനെ മകനായ ഔറംഗസീബ് തുറങ്കിലടച്ച സ്ഥലം?
ആഗ്ര കോട്ടയിലെ മുസമ്മാൻ ബുർജ് എന്ന ഗോപുരത്തിൽ
282. ഇന്ദ്രനീലം (Saphire) ത്തിന്‍റെ രാസനാമം?
അലുമിനിയം ഓക്സൈഡ്
283. മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ സമയത്തെ അമേരിക്കൻ പ്രസിഡന്‍റ് ?
റിച്ചാർഡ് നിക്സൺ
284. ചന്ദ്രോപരി തലത്തിൽ ജലാംശത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ചന്ദ്രയാൻ - 1 ൽ നാസ ഘടിപ്പിച്ചിരുന്ന പരീക്ഷണ ഉപകരണം?
മൂൺ മിനറോളജി മാപ്പർ (എം ക്യൂബിക്)
285. ഭയപ്പെടുമ്പോൾ മനുഷ്യ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?
അഡ്രിനാലിൻ
286. ഗോണോറിയ പകരുന്നത് എങ്ങനെ?
ലൈംഗിക സമ്പർക്കത്തിലൂടെ
287. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?
ഡോ. കെ.സി മണിലാൽ
288. ഇന്ദുലേഖ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തതാര്?
മലബാർ കളക്ടറായിരുന്ന ഡ്യൂമെർഗ്
289. ജലം ആൽക്കഹോൾ എന്നിവയുടെ മിശ്രീതത്തിൽ നിന്നും ആൽക്കഹോൾ വേർതിരിച്ചെടുക്കുന്ന പ്രക്രീയ?
ഡിസ്റ്റിലേഷൻ
290. കുഷ്ഠം ശരീരത്തിന്‍റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
നാഡീവ്യവസ്ഥ