Questions from പൊതുവിജ്ഞാനം (special)

301. ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗം?

പലായന പ്രവേഗം (Escape Velocity)

302. ബാക്ടീരിയ ശരീരത്തിലേയ്ക്ക് വിസർജ്ജിക്കുന്ന പദാർത്ഥം?

ടോക്സിൻ

303. ചന്ദ്രൻ എന്നർത്ഥം വരുന്ന മൂലകം?

സെലിനിയം

304. ദേവിലാലിന്‍റെ അന്ത്യവിശ്രമസ്ഥലം?

സംഘർഷ്സ്ഥൽ

305. ഡോ. വാട്സൺ എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?

ഡോ. ആർതർ കോനൻ ഡോയൽ

306. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

307. വിത്തില്ലാത്ത ഒരു മുന്തിരിയിനം?

തോംസൺ സീഡ് ലസ്

308. ഒരു ലോഹത്തെ വലിച്ചു നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന സവിശേഷത?

ഡക്ടിലിറ്റി

309. ടെറ്റനസ് രോഗം പരത്തുന്ന ബാക്ടീരിയ?

ക്ലോസ് ട്രിഡിയം ടെറ്റനെ

310. URL ന്‍റെ പൂർണ്ണരൂപം?

യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ

Visitor-3890

Register / Login