Questions from പൊതുവിജ്ഞാനം

991. ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷകഘടകം?

പ്രോട്ടീൻ.

992. വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?

തലശ്ശേരി

993. ചൈനയിൽ എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ?

മാർക്കോ പോളോ

994. ചൊവ്വയുടെ ഉപഗ്രഹങ്ങൾ?

ഫോബോസ്;ഡീമോസ്

995. കലകളെ ( Tissue) കുറിച്ചുള്ള പ0നം?

ഹിസ് റ്റോളജി

996. അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

മെഡുല്ല ഒബ്ലാംഗേറ്റ

997. ഏതു രാജ്യക്കാരാണ് യാങ്കികൾ എന്നറിയപ്പെടുന്നത്?

അമേരിക്കക്കാർ

998. ഹാലിയുടെ വാൽനക്ഷത്രം അവസാനമായി ഭൂമിയിൽ ദൃശ്യമായത്?

1986 ൽ (2062 ൽ വീണ്ടും ദൃശ്യമാകും )

999. വല്ലാര്‍പാടം ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

1000. യൂറോപ്പിലെ ആൽപ്സ് പർവ്വതത്തിന്‍റെ വടക്കേ ചെരുവിൽ വീശുന്ന ഉഷ്ണകാറ്റ്?

ഫൊൻ

Visitor-3024

Register / Login