Questions from പൊതുവിജ്ഞാനം

981. മനുഷ്യൻ ഇറങ്ങിയിട്ടുള്ള ഏക ഭൗമേതര ഗോളം?

ചന്ദ്രൻ

982. അസിഡണ്സ് രോഗം ഏതവയവത്തെ ബാധിക്കുന്നു?

അഡ്രിനൽ ഗ്രന്ഥി

983. നെൽസൺ മണ്ടേല തടവിൽ കഴിഞ്ഞിരുന്ന തടവറ സ്ഥിതി ചെയ്യുന്നത്?

റോബൻ ദ്വീപ്

984. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന യാത്രാവിവരണം എഴുതിയത്?

എം ടി വാസുദേവൻ നായർ

985. ഘാന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ പിതാവ്?

ക്വാമി എൻ ക്രൂമ

986. ഭക്ഷ്യവിഷബാധയ്ക്ക് (ബോട്ടുലിസം) കാരണമായ ബാക്ടീരിയ?

ക്ലോസ്ട്രിഡിയം ബോട്ടുലിനം

987. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആകെ ഭാഷകള്‍?

ആറ്

988. സൊമാറ്റോ ട്രോപിന്‍റെ ഉത്പാദനം അധികമാകുന്നതുമൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം?

അക്രോമെഗലി

989. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്?

രാശി

990. ‘മൃച്ഛഘടികം’ എന്ന കൃതി രചിച്ചത്?

ശൂദ്രകൻ

Visitor-3850

Register / Login