Questions from പൊതുവിജ്ഞാനം

11171. റഷ്യയുടെ ഇപ്പോഴത്തെ തലസ്ഥാനം?

മോസ്കോ

11172. ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?

മലേറിയ

11173. കേരളത്തു നിന്നു ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി?

കബനി

11174. നക്ഷത്ര ബംഗ്ളാവ് സ്ഥാപിച്ചത്?

സ്വാതിതിരുനാൾ

11175. ‘അമർ സിങ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

11176. ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?

അയൺ ഓക്സൈഡ്

11177. കുന്നലക്കോനാതിരി എന്ന ബിരുദം സ്വീകരിച്ചിരുന്നത്?

സാമൂതിരിമാർ

11178. ‘ജനകീയ കവി’ എന്നറിയപ്പെടുന്നത്?

കുഞ്ചൻ നമ്പ്യാർ

11179. കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത്?

എം ടി വാസുദേവന്‍‌ നായര്‍

11180. ഗംഗാ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ചത്?

2008

Visitor-3703

Register / Login