11501. കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യമാണ്?
പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം
11502. മഹാ ഔഷധി എന്നറിയപ്പെടുന്നത്?
ഇഞ്ചി
11503. ബഹിരാകാശ വാഹനങ്ങളിൽ ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാനായി വളർത്തുന്ന സസ്യം?
ക്ലോറെല്ലാ (ആൽഗ )
11504. സസ്യ ലോകത്തിലെ ഉഭയജീവികൾ എന്നറിയപ്പെടുന്ന സസ്യ വിഭാഗം?
ബ്രയോഫൈറ്റുകൾ
11505. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആരാണ്?
ശ്രീ ചിത്തിര തിരുനാള്‍ ബാല രാമവര്‍മ്മ
11506. പസഫിക് സമുദ്രവുമായും അതലാന്റിക് സമുദ്രവുമായും അതിർത്തി പങ്കിടുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?
കൊളംബിയ
11507. സെൽഷ്യസ് സ്കെയിൽ കണ്ടു പിടിച്ചത്?
ആൻഡേഴ്സ് സെൽഷ്യസ്
11508. ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?
ആലപ്പുഴ
11509. റേഡിയോ തരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം?
അയണോസ്ഫിയർ
11510. വളരെ ദീർഘമായ പ്രദക്ഷിണപഥത്തിലൂടെ സൂര്യനെ വലം വെച്ചു കൊണ്ടിരിക്കുന്ന വസ്തുക്കൾ ?
ധൂമകേതുക്കൾ (വാൽ നക്ഷത്രങ്ങൾ ) (Comets)