Questions from പൊതുവിജ്ഞാനം

1801. റാണി സേതു ലക്ഷ്മിഭായിയുടെ കാലത്ത് തിരുവിതാംകൂർ ദിവാനായി നിർമിതനായ ബ്രിട്ടീഷുകാരൻ?

എം.ഇ വാട്സൺ

1802. ഒളിമ്പിക്സ് സെമി ഫൈനലില്‍ എത്തിയ ആദ്യ മലയാളി വനിത ആരാണ്?

ഷൈനി വിത്സണ്‍

1803. ICAO - International Civil Aviation Organization ) സ്ഥാപിതമായത്?

1944; ആസ്ഥാനം: മോൺട്രിയൽ - കാനഡ

1804. രാത്രികാലങ്ങളിൽ സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

1805. ബ്രൗൺ ആൽഗയിൽ കാണുന്ന വർണ്ണകണം?

ഫ്യൂക്കോസാന്തിൻ

1806. യു.എൻ പതാക നിലവിൽ വന്നത്?

1947 ഒക്ടോബർ 20

1807. ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടർ?

ഡൊ.കെ .രാധാകൃഷ്ണൻ

1808. ഇൻഡ്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?

കസ്തുർബാ ഗാന്ധി

1809. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?

ഡോൾഫിൻ

1810. പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി?

റെനിൻ (Rennin )

Visitor-3899

Register / Login