Questions from പൊതുവിജ്ഞാനം

5331. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം?

അലൂമിനിയം; രണ്ടാം സ്ഥാനം : സിലിക്കണ്‍.

5332. സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസത്തിൻറെ പേര്?

പ്രകീർണ്ണനം

5333. ഓപിയം (കറുപ്പ്) ലഭിക്കുന്ന സസ്യം?

പോപ്പി

5334. ജീൻ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

വില്യം ജൊഹാൻസൺ

5335. തറൈൻ യുദ്ധങ്ങൾക്ക് വേദിയായ തറൈൻ ഇപ്പോൾ ഏതു സംസ്ഥാനത്താണ്?

ഹരിയാണ

5336. കനാലുകളുടെ നാട്?

പാക്കിസ്ഥാൻ

5337. ലോകത്തിലെ ആദ്യ പുസ്തകം "ഹീരക സൂത്ര" പ്രസിദ്ധീകരിച്ച രാജ്യം?

ചൈന

5338. കൊല്ലം; ആലപ്പുഴ ജില്ലകളില്‍ കാണപ്പെടുന്ന അത്യധികം വളക്കൂറ് നിറഞ്ഞ മണ്ണ്?

എക്കല്‍ മണ്ണ് (അലൂവിയല്‍ മണ്ണ്)

5339. പൂച്ച - ശാസത്രിയ നാമം?

ഫെലിസ് ഡൊമസ്റ്റിക്ക

5340. ‘വർത്തമാനപ്പുസ്തകം’ എന്ന യാത്രാവിവരണം എഴുതിയത്?

പാറേമ്മാക്കൽ തോമ്മാ കത്തനാർ

Visitor-3972

Register / Login