Questions from പൊതുവിജ്ഞാനം

7461. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്?

1773-ലെ റ ഗുലേറ്റിങ് ആക്ട്

7462. തോല്‍പ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്‍റെ മറ്റൊരു പേര്?

വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം.

7463. ഹരിതവിപ്ലവം ആരംഭിച്ച രാജ്യം?

മെക്സിക്കോ - 1944 ൽ

7464. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ?

മാൻഡാരിൻ- (ചൈനീസ്)

7465. കേരളത്തില്‍ തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം?

പാറശ്ശാല

7466. ലോകത്തിന്‍റെ പഞ്ചാര കിണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ക്യൂബ

7467. ജെറ്റ് വിമാനങ്ങൾ കടന്നു പോകുന്നതിന്‍റെ ഫലമായി ഉടലെടുക്കുന്ന സിറസ് മേഘം?

കോൺട്രയിൽസ്

7468. ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

സിലിക്കൺ

7469. സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ദൂരം ദിശ എന്നിവ കണ്ടെത്തുന്നത്തിനുള്ള ഉപകരണം?

റഡാർ (Radio Detection and Rangnig)

7470. ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു?

കാഡ്മിയം

Visitor-3555

Register / Login